Posts

Showing posts from February, 2026

ഏതൊരപൂര്‍വ്വനിമിഷത്തില്‍ - Ethorapoorva Nimishathil - Lyrics and Translation

Singer: Umbayee (Ibrahim) Lyrics: ONV   ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്റെ ഏദന്‍ മലര്‍ത്തോപ്പില്‍ വന്നൂ? മുന്തിരിവള്ളി തളിര്‍ത്തതു പോലൊരു പുഞ്ചിരിയാലെന്‍ മനംകവര്‍ന്നൂ In a which rare moment you came to my Eden garden of flowers. With a smile similar to the bud of grape plant you stole my heart. (ഏതൊരപൂര്‍വ്വനിമിഷത്തില്‍   ‍.... ) ഇടതൂര്‍ന്ന കരിമുന്തിരിക്കുല പോലേ നിന്‍ മുടിയഴിഞ്ഞുലയുകയായീ ഇരുനീലമുന്തിരിക്കനികള്‍ പോലേ നിന്റെ മിഴികള്‍ തിളങ്ങുകയായീ Similar to the thick bunch of black grape your hair untied and waving. Your eyes are shining like to blue grape fruits. (ഏതൊരപൂര്‍വ്വനിമിഷത്തില്‍   ‍.... ) ചൊടിയിലെ ചെമ്മുന്തിരികളാലാദ്യത്തെ മധുരം നീ നേദിക്കയായീ ഒരു ഹര്‍ഷോന്മാദത്തിന്‍ ലഹരിയില്‍ പടരും മലര്‍വള്ളിയായീ With the red grapes on your mouth you offered first sweet (first kiss) In a spirit of happiness and passion you became a creeping plant of flowers (hug). (ഏതൊരപൂര്‍വ്വനിമിഷത്തില്‍   ‍.... ) മിഴിതുറന്നാദ്യമായ് നഗ്നതയെന്തെന്ന- റിയവേ, ലജ്ജയില്‍ മുങ്ങി തലകുനിച്ചോമനേ, നീ ന...

Mandasameeranai Charathananjathum ( മന്ദസമീരനായ് ചാരത്തണഞ്ഞതും) - Umbayee's Song Lyrics Translation

Singer: Umbayee മന്ദസമീരനായ് ചാരത്തണഞ്ഞതും മലര്‍ മന്ദഹാസമായ് എന്നില്‍ വിടര്‍ന്നതും നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത് നീയല്ലെങ്കില്‍ മറ്റാരാണുസഖി.. നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത് നീയല്ലെങ്കില്‍ മറ്റാരാണുസഖി.. Came close to me as a breeze Bloomed in me as flower like smile If that's not you, who else it can be my dear ? മന്ദസമീരനായ് ചാരത്തണഞ്ഞതും മലര്‍ മന്ദഹാസമായ് എന്നില്‍ വിടര്‍ന്നതും.. മൗനമായ് ഹൃത്തടം വാരിപ്പുണര്‍ന്നതും മാലേയ സുഗന്ധമായ്‌ എങ്ങും നിറഞ്ഞതും നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത് നീയല്ലെങ്കില്‍ മറ്റാരാണുസഖി.. Came close to me as a  breeze Bloomed in me as flower like smile Silently embraced my heart Filled everywhere like a aroma of sandal If that's not you, who else it can be my dear ? (മന്ദസമീരനായ്..) നിമിനേരമെങ്കിലും ലഹരിയില്ലാതെ ഞാൻ ഒരുവേള ഓർമ്മയിൽ സല്ലപിച്ചാൽ (2) അവിടെ ഞാൻ കേൾക്കുന്നതെന്തുമേതും പ്രിയമുള്ളൊരാളുടെ മധുര നാദം പ്രിയമുള്ളൊരാളുടെ മധുര നാദം നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത് നീയല്ലെങ്കില്‍ മറ്റാരാണുസഖി.. At least for one moment if I converse with memories wi...